BreakingCrimeExclusiveHealthKerala

മെഡിക്കല്‍ ടൂറിസത്തിന്റെ മറവിൽ അവയവക്കച്ചവടം

എറണാകുളം : അവയവക്കച്ചവടത്തിൽ ഇടനില നിന്ന മുഖ്യപ്രതി കാസര്‍കോട് സ്വദേശി നജീബ് കല്ലട്ര ഇതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു.. നിലവിലുള്ള അവയവദാന നിയമത്തിന്റെ മറവിലായിരുന്നു ഇയാൾ നിയമവിരുദ്ധമായ ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ജനപ്രതിനിധികളുടെയും പൊലീസിന്റെയും പേരില്‍ രേഖകള്‍ ചമച്ചായിരുന്നു ഇയാള്‍ അവയവക്കച്ചവടം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. ഏജന്റുമാര്‍ വഴി അവയവദാനത്തിനുള്ള ആളുകളെ കണ്ടെത്തിയിരുന്നത് നജീബമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മെഡിക്കല്‍ ടൂറിസത്തിന്റെ മറവിലായിരുന്നു ഇതെല്ലാം ചെയ്തിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ചായിരുന്നു അവയവക്കച്ചവടത്തിനായി എത്തിച്ചിരുന്നത്.

അവയവം ആവശ്യമുള്ളവരിൽ നിന്ന് വൻതുക കൈപ്പറ്റുകയും അതിൽ നിന്ന് വലിയൊരു തുക കമ്മീഷനായി എടുക്കുകയും ചെയ്തതിലൂടെയാണ് ഇയാൾ അനധികൃതമായി പണം സമ്പാദിച്ചത്. ഈ പണം ഉപയോഗിച്ച് ഇയാൾ ഭൂമി ഉൾപ്പെടെയുള്ള സ്വത്തുവകകൾ വാങ്ങിക്കൂട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *