BreakingEducationKerala

റെക്കോര്‍ഡ് പുസ്തകം കൊണ്ടു വരാത്തതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ ക്ലാസ് കഴിഞ്ഞിട്ടും വീട്ടിലേക്ക് വിട്ടില്ലെന്ന് പരാതി

കൊച്ചി: റെക്കോര്‍ഡ് പുസ്തകം കൊണ്ടു വരാത്തതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ ക്ലാസ് കഴിഞ്ഞിട്ടും വീട്ടിലേക്ക് വിട്ടില്ലെന്ന് പരാതി. ആലുവ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെയാണ് വിദ്യാര്‍ഥിനിയുടെയും കുടുംബത്തിന്റെയും പരാതി. സ്‌കൂളിലെത്തിയ പിതാവിനോട് മാനേജ്‌മെന്റ് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥിനി ട്വന്റിഫോറിനോട് പറഞ്ഞു. വിഷയത്തെക്കുറിച്ച് പരിശോധിക്കും എന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികരിച്ചു. നിലവിലുള്ള പ്രശ്‌നങ്ങള്‍ കുട്ടിയുടെ തുടര്‍പഠനത്തെ ബാധിക്കില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
റെക്കോര്‍ഡ് പുസ്തകം കൊണ്ടുവരാത്തതിനെ തുടര്‍ന്ന് നാലരയ്ക്ക് ക്ലാസ് കഴിഞ്ഞിട്ടും വിദ്യാര്‍ഥിനിയെ ആറുമണിവരെ സ്‌കൂളില്‍ പിടിച്ചുനിര്‍ത്തി എന്നാണ് പരാതി. സ്‌കൂള്‍ അധികൃതരുടെ നടപടി രക്ഷകര്‍ത്താക്കള്‍ ചോദ്യം ചെയ്തതിന് പിന്നാലെ ടി സി നല്‍കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ലീവ് എടുക്കുന്നതിന് അധ്യാപകര്‍ പരിഹസിക്കാറുണ്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

Advertisement

സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ആലുവ പൊലീസിലാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. വിദ്യാഭ്യാസ മന്ത്രിക്കടക്കം പരാതി നല്‍കാനാണ് തീരുമാനം.

കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല. രക്ഷിതാവ് അധ്യാപികയോട് മോശമായി പെരുമാറിയെന്നും രക്ഷിതാവിനെതിരെ അധ്യാപിക പരാതി നല്‍കിയിട്ടുണ്ട് എന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികരിച്ചു.
: Complaint that a Plus Two student was not allowed to go home after class

Leave a Reply

Your email address will not be published. Required fields are marked *