BreakingKeralaOthers

ഫാസ് ടാഗിൽ പണമില്ല.കെഎസ്ആർടിസി ബസുകൾ തടഞ്ഞു.

തൃശ്ശൂർ: ഫാസ് ടാഗിൽ പണമില്ലാത്തിനെ തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിട്ടു. ബസുകൾ വഴിയിൽ കുടുങ്ങിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷുഭിതരായ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ ടോൾ പ്ലാസയിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ടോൾ പാതയിലെ മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ യാത്രക്കാരെ ഇറക്കിയ ശേഷം ബസുകൾ പ്ലാസയ്ക്ക് സമീപത്തേക്ക് മാറ്റിയിടുകയായിരുന്നു.

ഇതോടെ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ വെയിലത്ത് പെരുവഴിയിലായി. യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിയാണ് യാത്ര തുടർന്നത്. ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *