പ്രസവിച്ചയുടൻ കുഞ്ഞിനെ ജനലിലൂടെ താഴേയ്ക്കെറിഞ്ഞു
ആലപ്പുഴ: : ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ചയുടൻ കുഞ്ഞിനെ ജനലിലൂടെ താഴേയ്ക്കെറിഞ്ഞു.ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വയറുവേദനയെന്ന് പറഞ്ഞാണ് അവിവാഹിതയായ യുവതി വീട്ടുകാർക്കൊപ്പം ചികിത്സയ്ക്കെത്തിയത്.
പ്രസവിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ച ശേഷം യുവതി ചോരക്കുഞ്ഞിനെ വെന്റിലേഷൻ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. ജനൽ വഴി പുറത്തേക്ക് വീണ കുഞ്ഞിന്റെ ദീനമായ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് ചോരയിറ്റുന്ന ദാരുണ ദൃശ്യം കണ്ടത്. ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലിൽ കുഞ്ഞിനെ ഉടൻ തന്നെ സുരക്ഷിതമായി വീണ്ടെടുത്തു. നിലവിൽ നവജാതശിശുവിനെയും അമ്മയെയും വിദഗ്ധ പരിചരണങ്ങൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

