HealthKerala

ആംബുലന്‍സൽ നിന്നും ഇറങ്ങി ഓടിയ ആള്‍ ഓടയിൽ മരിച്ച നിലയിൽ

പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ ത്തുടര്‍ന്നാണ് ഇദ്ദേഹത്തെ നെയ്യാറ്റിന്‍കരയില്‍ നിന്നും ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

തിരുവനന്തപുരം: പേവിഷബാധ ഉണ്ടായെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് ഇറങ്ങി ഓടിയ ആള്‍ ഓടയിൽ മരിച്ച നിലയിൽ.
സമീപത്തെ ഓടയിലേക്ക് ഇയാൾ ചാടുകയായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ ത്തുടര്‍ന്നാണ് ഇദ്ദേഹത്തെ നെയ്യാറ്റിന്‍കരയില്‍ നിന്നും ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഈഞ്ചയ്ക്കല്‍ ഭാഗത്തെത്തിയപ്പോള്‍ ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് ചാടി ഓടുകയായിരുന്നു. ദേശീയപാത വികസനം നടക്കുന്ന ഈഞ്ചയ്ക്കല്‍ ഭാഗത്തെ പുല്ലും കാടും നിറഞ്ഞ വലിയ ഓടയിലേക്കാണ് ഇദ്ദേഹം ചാടിയത്. ഉടന്‍ തന്നെ ആംബുലന്‍സ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് വീണ്ടും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതമാണോ പേവിഷബാധയാണോ മരണകാരണമെന്ന് വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *