തുകയില്ലാതെ ശ്വാസം മുട്ടുന്ന തദ്ദേശ സ്ഥാപനങ്ങൾ
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങൾ വലിയതോതിലുള്ള മരവിപ്പ് നേരിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തദ്ദേശസ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡു മാർച്ചിൽ ആണ് നൽകാൻ ഉദ്ദേശിച്ചിരുന്നത്.ആവശ്യത്തിന് തുകയില്ലാതെ ശ്വാസം മുട്ടി നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ തുക അനുവദിക്കുകയാണെങ്കിൽ അത് ആശ്വാസമാകും. വിഷയവുമായി ബന്ധപ്പെട്ടെ അടിയന്തര പ്രമേയ അവതരണത്തിന് സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തു.
സ്പിൽ ഓവർ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതാണ് മുഖ്യമന്ത്രി നൽകിയ മറുപടി. അദ്ദേഹത്തിന് നടപടിക്രമങ്ങൾ അറിയാത്തതല്ലെന്നും ബോധപൂർവ്വം സ്പിൽ ഓവർ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാധാരണ നിലയിൽ സർക്കാരിൻറെ പ്ലാൻ ഗ്രാൻഡ് മൂന്ന് ആയാണ് നൽകുന്നത്. മൂന്നാം ഗഡു അനുവദിക്കുന്നതിന് തടസ്സമായി വന്നത് തിരഞ്ഞെടുപ്പാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി ചോദിച്ചിരുന്നു. പക്ഷേ അനുമതി ലഭിച്ചില്ല. അതുകൊണ്ടാണ് എൽഡിഎഫ് സർക്കാർ മൂന്നാം ഗഡു അനുവദിക്കാതിരുന്നത്. ആ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നില്ല. മുഖ്യമന്ത്രി ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു. നടപടിക്രമങ്ങൾ അറിയാത്ത ആളല്ല. തെറ്റിദ്ധരിപ്പിക്കുന്ന നടപടി ഒരു രീതിയായി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ സമയത്തെ ബജറ്റ് വിഹിതവും എൽഡിഎഫ് സർക്കാരിന്റെ സമയത്തെ ബജറ്റ് വിഹിതവും നോക്കിയാൽ നന്നാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ബജറ്റ് വിഹിതത്തിനേക്കാൾ കൂടുതലാണ് ചെലവാക്കിയത്. ബാക്കിയുണ്ടെങ്കിൽ സ്പിൽഓവറായി ചെലവാക്കിയിട്ടുണ്ടെന്നും ഒന്നും പിടിച്ചു വെച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

