BreakingKeralaOthers

വനവിഭവങ്ങൾ കയറ്റി അയക്കാനുള്ള അനുമതി  നിഷേധിച്ചതോടെ പ്രതിസന്ധിയിലായി ഗോത്ര ജനതകൾ

നൂൽപ്പുഴ: ഗോത്രജനത സംഭരിച്ച വനവിഭവങ്ങൾ കയറ്റി അയക്കാനുള്ള അനുമതി വനം വകുപ്പ് നിഷേധിച്ചതോടെ പ്രതിസന്ധിയിലായി നൂൽപ്പുഴ കല്ലൂരിലെ പട്ടികവർഗ സഹകരണ സൊസൈറ്റി. ആയ്യൂർവേദ മരുന്ന് നിർമ്മാണശാലയിലേക്കുള്ള അഞ്ച് ടൺ കുറുന്തോട്ടിയും ചുണ്ടയുമാണ് കെട്ടികിടക്കുന്നത്. ഇത്തവണയും വനം വകുപ്പ് അനുമതി നൽകിയില്ലെങ്കിൽ വരുമാനം നിലയ്ക്കുമോ എന്ന ആശങ്കയിലാണ് ഗോത്ര ജനത. ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഗോത്രജനത വനത്തിൽ നിന്ന് കുറുന്തോട്ടിയും ചുണ്ടയും ശേഖരിക്കുന്നത്. ഇവ കിലോയ്ക്ക് ഇരുപതുരൂപ നിരക്കിൽ കല്ലൂരിലെ പട്ടികവർഗ സഹകരണ സൊസൈറ്റി ശേഖരിച്ച് ഉണക്കി സൂക്ഷിക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന കുറുന്തോട്ടിയും ചുണ്ടയും കോട്ടക്കൽ ആ്യ്യൂർവേദ മരുന്ന് നിർമ്മാണ ശാലയിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.എന്നാൽ 2023മുതൽ ഇവ കൊണ്ടുപോകാനുള്ള അനുമതി വനവകുപ്പ് നിഷേധിച്ചു. വന്യജീവിസങ്കേതത്തിൽ നിന്നാണ് ഇവ ശേഖരിക്കുന്നതെന്ന കാരണംപറഞ്ഞാണ് പാസ് നൽകാത്തത് എന്നാണ് സൊസൈറ്റിയുടെ ആരോപണം. ഇത്തവണയും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലാത്തത് ആണ് പ്രതിസന്ധി. അഞ്ഞൂറോളം വരുന്ന ഗോത്രകുടുംബങ്ങൾക്കുള്ള പ്രധാനപ്പെട്ട വരുമാനമാർഗമാണിത്. ഈ വർഷം ഇതുവരെ മുപ്പത് ടൺ കുറുന്തോട്ടി ശേഖരിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സോസൈറ്റി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. മാത്രവുമല്ല ഗോത്ര ജനതയുടെ വരുമാന മാർഗ്ഗവും നിലയ്ക്കും. വനം വകുപ്പ് പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നൂൽപ്പുഴയിലെ ഗോത്ര കുടുംബങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *