BreakingCrimeKerala

കുട്ടികൾ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താൽ കർശന നടപടി. ആഭ്യന്തരമന്ത്രി

കോഴിക്കോട്: കുട്ടികൾ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമത്തിന്റെ പഴുത് മറയാക്കി മനഃപൂർവ്വം കുറ്റ കൃത്യം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിൽ രോഗികളുടെ പുനരധിവാസത്തിനു കൂടുതൽ പ്രാധാന്യം നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി 35 ആശുപത്രിയിൽ ആദ്യം യോഗം ഈമാസം 15 നു നടക്കും. വിഷയത്തിൽ 16നു പോലീസ് ഉദ്യോഗസ്ഥ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ ബലത്തിൽ ഹീനമായ കുറ്റകൃത്യങ്ങൾ നടത്താം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിയമവിദഗ്ദമന്മാരുമായി ഇക്കാര്യം ആലോചിക്കും. കുട്ടിക്കുറ്റവാളികൾ വർധിച്ചുവരുന്നുണ്ട്. സ്കൂളുകളിൽ ബോധവത്കരണം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ‌ ആരംഭിക്കുമെന്ന് മന്ത്ര രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ഇക്കാര്യം ആലോചിക്കുമെന്ന് മന്ത്രി.അതേപോലെ കുട്ടി ഡ്രൈവർമാർ ആളുകളെ ഇടിച്ചിടുന്നു. ഇതൊന്നും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുകയെന്നതാണ്. ഇതിനെതിരെ കർശന നടപടിയുണ്ടാകും. പിന്നെ പൊലീസിനെതിരെ പരാതിയുമായി വരരുതെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ സജീവമായി നടക്കുന്നു. സംസ്ഥാനത്ത് 40 ലക്ഷം തൂഫാൻ വാരിയേഴ്സ് ഉണ്ട്. ഓപ്പറേഷൻ തൂഫാൻ സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത് വിജയകരമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *