പ്രിയപ്പെട്ടവര്‍ വിലാപയാത്രയായപ്പോൾ
അമ്പലപ്പറമ്പ്: ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ തിങ്ങിനിറഞ്ഞ് ആയിരങ്ങള്‍. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്‍ശനം നടക്കുന്നത്. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, സ്ഥലം എംഎല്‍എ മഞ്ഞളാംകുഴി അലി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുദര്‍ശനം നടക്കുന്ന ഗവ. എച്ച്എസ്എസില്‍ എത്തിയിട്ടുണ്ട്. അധ്യാപകരും മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്.
ഒരു മണിക്കൂര്‍ സമയമാണ് പൊതുദര്‍ശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. നിശ്ചയിച്ച സമയം അവസാനിക്കാറിയിട്ടും ഒന്‍പത് പേരെ അവസാനമായി ഒരു നോക്ക് കാണാന്‍ അവരുടെ ഉറ്റവരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരുമായി കൂടുതല്‍ കൂടുതല്‍ ആളുകള്‍ അമ്പലപ്പറമ്പ് ജിഎസ്എസിലേക്ക് ഒഴുകിയെത്തുകയാണ്. മരിച്ചവരുടെ സംസ്‌കാരം ഇന്ന് തന്നെ നടക്കും.

