BreakingKeralaPolitics

മദ്യ നയത്തിന് യുഡിഎഫ് ഉപസമിതി


തിരുവനന്തപുരം: മദ്യ നയത്തിന് യുഡിഎഫ് ഉപസമിതി തീരുമാനിക്കാൻ മന്ത്രിസഭ യോഗത്തിൽ നിർദ്ദേശം. മുഖ്യമന്ത്രിയാണ് നിർദ്ദേശം നൽകിയത്. കോൺഗ്രസിൽ നിന്നും ഒരാളെ അധ്യക്ഷനാക്കാൻ കെപിസിസി അധ്യക്ഷനോട് നിർദ്ദേശിച്ചു. യുഡിഎഫ് ഉപസമിതിയിൽ ചർച്ച ചെയ്ത ശേഷം മാത്രമാണ് ക്യാബിനറ്റിൽ വരിക. വീര്യം കുറഞ്ഞ മദ്യത്തിൽ നയപരമായ നിലപാട് യുഡിഎഫ് ഉപസമിതിക്ക് ശേഷമായിരിക്കും സ്വീകരിക്കുക.
പുതിയ മദ്യനയത്തിലൂടെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല. ഔട്ട്ലെറ്റുകളുടെ രൂപ ഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് പ്രാധാന്യം നൽകും. പക്ഷേ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല. ഔട്ട്ലറ്റുകളുടേയും വേർഹൗസുകളുടേയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കും. ചില്ലറ വിൽപ്പനയിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വന്നേക്കും. കള്ളചെത്ത് മേഖലയിൽ സമഗ്ര പരിഷ്കരണം വരും.
എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ കരട് നയം തയ്യാറാക്കി ഉത്തരവാദിത്ത മദ്യപാനത്തിനാണ് ഊന്നൽ. ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല, പക്ഷെ രൂപം മാറും. ഉപഭോക്താക്കളുടെ സൗകര്യത്തിനായിരിക്കും മുൻഗണന. സെൽഫ് ഹെൽപ് കൌണ്ടറുകൾ പ്രോത്സാഹിപ്പിക്കും. ബെവ്കോ ഔട്ട്ലെറ്റുകളും വേർഹൗസുകളും എറ്റെടുത്ത് നടത്താൻ സഹകരണ സംഘങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ മുൻഗണന കിട്ടും.വീര്യം കുറഞ്ഞ മദ്യവില്പനയിൽ തീരുമാനം തുടർ ചർച്ചകൾക്ക് ശേഷമെന്നാണ് മന്ത്രിയുടെ നിലപാട്

Leave a Reply

Your email address will not be published. Required fields are marked *