പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു. പശ്ചിം ബംഗ എന്നാണ് പുതിയ പേര്. പശ്ചിമ ബംഗാളിന്റെ ബംഗാളി ഭാഷയാണ് പശ്ചിം ബംഗ. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിയമസഭയില്‍ നിര്‍ദേശം പാസായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ പേര് മാറ്റാന്‍ ബില്‍ കൊണ്ടുവരും. പശ്ചിമ ബംഗാള്‍ നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ 4 മുതല്‍ 14 വരെയാണ് നടക്കുക. പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള നിര്‍ദേശത്തിന് നീണ്ട രാഷ്ട്രീയ ചരിത്രമുണ്ട്. 1999ല്‍ ഇടതുമുന്നണി സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ പേര് ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റാനുള്ള നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്.

