ഏഷ്യാ കപ്പ് മാച്ച് ഫീ സൈന്യത്തിനും പഹൽഹാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കും.സൂര്യകുമാർ യാദവ്
ദുബായ് : ഏഷ്യാ കപ്പ് ടൂർണമെന്റിലെ തന്റെ മുഴുവൻ മാച്ച് ഫീയും സൈന്യത്തിനും പഹൽഹാം ഭീകരാക്രമണത്തിലെ ഇരകളുടടെ കുടുംബങ്ങൾക്കും സംഭവാന നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ. “ഈ ടൂർണമെന്റിലെ എന്റെ മുഴുവൻ മാച്ച് ഫീയും ഞാൻ വ്യക്തിപരമായി ഇന്ത്യൻ സൈന്യത്തിന് നൽകാൻ ആഗ്രഹിക്കുന്നു,” പാകിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് നേടിയതിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. തുടർന്ന് തന്റെ എക്സ് അക്കൌണ്ടിലും ഇതേകാര്യം സൂര്യകുമാർ യാദവ് ആവർത്തിച്ചു

