BreakingCrimeKeralaOthers

ഓപ്പറേഷൻ തൂഫാൻ. അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് മുഖ്യമന്ത്രി

ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി സ്‌കൂൾ ബാഗ് പരിശോധിക്കുന്നത് പരിഗണനയിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് വ്യാപനത്തിന് എതിരായ പോരാട്ടത്തിൽ സഹകരണം തേടി കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടി ശക്തമായാണ് തുടരുകയാണ്. 2954 കേസുകൾ രജിസ്റ്റർ ചെയ്തു. 3176 പേരെ അറസ്‌റ്റു ചെയ്തു.
നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറ‍‌ഞ്ഞിരുന്നു. കാര്യക്ഷമമായ പ്രവർത്തനത്തിന് 84 പൊലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക ടീമുകൾ രൂപീകരിച്ചു. അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് ലഹരിയെ നേരിടും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്തയച്ചത്.
ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി സ്‌കൂൾ ബാഗ് പരിശോധിക്കുന്നത് പരിഗണനയിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സിനിമാ സെറ്റുകളിലെ പരിശോധനയിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിൽ നിന്ന് നടൻ ഇറങ്ങിയോടിയ വിഷയം സൂചിപ്പിച്ചാണ് കോൺഗ്രസ് അംഗം മുഹമ്മദ് ഷിയാസ്, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സഭയിൽ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *