BreakingKeralaOthers

നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ സന്ദേശവുമായി മോഹൻലാൽ

തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിയ്‌ക്കെതിരായ ബോധവത്കരണ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍. തന്റെ രണ്ട് സിനികളിലെ ഐക്കോണിക് ഡയലോഗ് ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്നത് ഊന്നിപ്പറഞ്ഞാണ് മോഹന്‍ലാലിന്റെ ബോധവത്കരണ വിഡിയോ. സാഗര്‍ ഏലിയാസ് ജാക്കിയായും സ്റ്റീഫന്‍ നെടുമ്പള്ളിയായും സ്‌ക്രീനില്‍ ഇതേ കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയായി താന്‍ ഈ കാര്യം ഓരോരുത്തരേയും ഓര്‍മിപ്പിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് മോഹന്‍ലാല്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. താന്‍ തൂഫാന്‍ വാരിയറെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ‘ലഹരി ഉപയോഗിക്കുന്നവരോട് സ്‌നേഹപൂര്‍വം പറയുകയാണ്. പ്ലീസ് നിര്‍ത്തിക്കോ’ മോഹന്‍ലാലിന്റെ അഭ്യര്‍ഥന

Leave a Reply

Your email address will not be published. Required fields are marked *