BreakingExclusiveKerala

സ്നേഹസദനം ഭവനപദ്ധതി താക്കോൽദാനം     ഓഗസ്റ്റ് 30

2006-ൽ ഷാർജയിൽ രൂപീകൃതമായ ഷാർജ മലയാളി സമാജം, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ തികച്ചും സേവനമനസ്സോടെ പ്രവർത്തിക്കുന്ന ഒരു പ്രവാസി സാംസ്കാരിക സംഘടനയാണ്. ഇന്ന് നാനൂറ്റമ്പതിലധികം കുടുംബങ്ങൾ ഈ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്.

ഷാർജ: പ്രവാസി കൂട്ടായ്മയായ ഷാർജ മലയാളി സമാജത്തിന്റെ (SMS) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ‘സ്നേഹസദനം’ ഭവനപദ്ധതിയിലെ ഭവനത്തിന്റെ താക്കോൽദാനം ഓഗസ്റ്റ് 30 ഞായറാഴ്ച നടക്കും. കോന്നി അരുവാപ്പുലം പുളിഞ്ചാനിയിലെ വാഴവിള മേത്തേതിൽ ഉത്തമൻ കെ.-യ്ക്കാണ് സമാജം ആദ്യ ഭവനം നിർമ്മിച്ച് നൽകുന്നത്. 2006-ൽ ഷാർജയിൽ രൂപീകൃതമായ ഷാർജ മലയാളി സമാജം, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ തികച്ചും സേവനമനസ്സോടെ പ്രവർത്തിക്കുന്ന ഒരു പ്രവാസി സാംസ്കാരിക സംഘടനയാണ്. ഇന്ന് നാനൂറ്റമ്പതിലധികം കുടുംബങ്ങൾ ഈ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. സമാജം നടപ്പിലാക്കിവരുന്ന ‘കാരുണ്യ’ പദ്ധതിയുടെ തുടർച്ചയായാണ് ‘സ്നേഹസദനം’ ഭവനപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിർധനരായ രോഗികൾക്കുള്ള ചികിത്സാ സഹായം, കൃത്രിമ കാൽ വിതരണം എന്നിവയ്ക്ക് പുറമെ പ്രളയ-കോവിഡ് മഹാമാരി കാലത്തും സമാജം സജീവമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തിയിരുന്നു.
പ്രവാസ ലോകത്തെ നന്മയുടെയും സഹകരണത്തിന്റെയും പ്രതീകമായി പൂർത്തിയാക്കിയ ഈ സ്നേഹഭവനത്തിന്റെ സമർപ്പണ ചടങ്ങിൽ
ബഹു. പത്തനംതിട്ട MP ശ്രീ. ആന്റോ ആന്റണി, ബഹു. കോന്നി MLA ജനീഷ് കുമാര്‍, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. രേഷ്മ, വാര്‍ഡ്  മെമ്പര്‍ ശ്രീകുമാര്‍ എന്നിവർ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഷാർജ മലയാളി സമാജം പ്രസിഡന്റ് ശ്രീ പുഷ്പരാജ് ആതവനാട്, ജനറൽ സെക്രട്ടറി ശ്രീ ഷെറിൻ ചെറിയാൻ, ട്രഷറർ ശ്രീ വിനോദ് ബാഹുലേയൻ, കാരുണ്യ കൺവീനർ ശ്രീ ജിജോ പുളിക്കൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *