സത്യാനന്തരകാല- കാലുഷ്യങ്ങൾ ഗുരുദർശനങ്ങൾ കൊണ്ട് മറികടക്കാൻ നമുക്ക് കഴിയണം; റോജി എം ജോൺ
മലയാറ്റൂർ ; നിർമ്മിത ബുദ്ധിയുടെ പ്രചാരവേലകൾ കൊണ്ട് അസത്യം സത്യമായി സ്ഥാപിക്കപ്പെടുന്ന സത്യാനന്തര കാലത്തെ കാലുഷ്യങ്ങളെ മറികടക്കാൻ ശ്രീനാരയണ ഗുരുദർശനത്തിലെ ആത്മജ്ഞാനം നമ്മെ സഹായിക്കുമെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി റോജി എം ജോൺ പറഞ്ഞു. ശ്രീനാരായണ ധർമ്മ പരിപാലനയോഗം 1793 ാം നമ്പർ മലയാറ്റൂർ കിഴക്ക് ശാഖയിൽ ശ്രീനാരായണ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. കുന്നത്തുനാട് എസ് എൻ ഡി പി യൂണിയൻ അഡ്. ചെയർമാൻ കെ കെ കർണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സലോമി ടോമി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബ്ലോക് പഞ്ചായത്തംഗം അനിമോൾ ബേബി പഞ്ചായത്തംഗങ്ങളായ ജൂബിൻ ജോളി, സൗമ്യ ഷിമ്മി, ശാഖാ വൈസ് പ്രസിഡൻ്റ് എം എസ് ധനഞ്ജയൻ, യൂണിയൻ കമറ്റിയംഗം കെ ടി സത്യൻ, ക്ഷേത്രം വൈസ് പ്രസിഡൻ്റ് വേണുഗോപാൽ നെടുവേലി, ദേവസ്വം സെക്രട്ടറി ജിതിൻ മോഹൻ, സഞ്ജീവനം പ്രസിഡൻ്റ് പി ആർ മോഹനൻ , വനിത സംഘം പ്രസിഡൻ്റ്ശ്രീദേവി മധു , സുബ്രഹ്മണ്യൻ മോഡംബ്ലാക്കൽ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡൻ്റ് എം പി വിനയകുമാർ സ്വാഗതവും, സെക്രട്ടറി ഒ പി ഉദയൻ നന്ദിയും പറഞ്ഞു . രാവിലെ നടന്ന് പൂക്കള മത്സരത്തിലെ വിജയികൾക്ക് പുരസ്ക്കാരം നൽകി. തുടന്ന് കൊച്ചിൻ സ്റ്റാർ അവതരിപ്പിച്ച കോമഡിഷോ അവതരിപ്പിച്ചു

