സുരക്ഷയിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി.
മലപ്പുറം: മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. മലവെള്ളപ്പാച്ചിൽ അപകടം ഉണ്ടായ സ്ഥലം സന്ദർശിക്കവെയാണ് പ്രതികരണം. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ തനിക്ക് ആവശ്യമില്ല. ഇനി ആവർത്തിച്ചാൽ സന്ദർശനം നേരത്തെ അറിയിക്കില്ല. ആവർത്തിച്ചാൽ സന്ദർശനം നേരത്തേ അറിയിക്കില്ല. ഒറ്റയ്ക്ക് വന്ന് പോകാൻ അറിയാം. CRPF ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലിലാണ് പ്രിയങ്ക അതൃപ്തി അറിയിച്ചത്. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. പോത്തുകല്ല് സജിതയുടെ വീട്ടിലേക്ക് പോകും വഴിയാണ് പ്രതികരണം. അപ്രതീക്ഷിതമായ സമയത്താണ് ടികെ നഗറിൽ അപകടം ഉണ്ടായത്. തികച്ചും ദുഃഖകരമായ സംഭവമാണ് നടന്നതെന്നും അവർ പ്രതികരിച്ചു.

