BreakingKerala

അമ്മ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈ ക്കോടതി

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ കേസില്‍ എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ ഹൈകോടതിയില്‍ ലക്ഷ്മി പ്രിയയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. പാവപെട്ടവരുടെ പ്രശ്‌നം കിടക്കുമ്പോള്‍ ഇവരുടെ പ്രശ്‌നം തീര്‍ക്കാനെ സമയമുള്ളല്ലോ എന്ന് കോടതി പരാമര്‍ശം. അമ്മ സംഘടനയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ കോടതി വേണമല്ലോ എന്ന് ഹൈക്കോടതി.
അതേസമയം, അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ട് എന്ന വിശദീകരണവുമായി പാലാരിവട്ടം പൊലീസ് രംഗത്തെത്തി. എഫ്ഐആറില്‍ ടൈപ്പിങ് പിഴ സംഭവിച്ചു എന്നാണ് വിശദീകരണം. ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് ചുമത്തിയില്ലെന്ന് ചൂണ്ടികാണിച്ച് അന്‍സിബ കോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് വിശദീകരണം.

പാലാരിവട്ടം എസ്എച്ച്ഒക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കാനായിരുന്നു അന്‍സിബയുട നീക്കം. അന്വേഷണ ചുമതല മറ്റൊരു എസ്എച്ച്ഒയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് കേസ് എടുത്തത്. എന്നാല്‍, മനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രം ചേര്‍ത്ത് കേസ് എടുത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *