BreakingExclusiveIndiaSports

സെയിലിംഗിൽ തിളങ്ങി ഇന്ത്യാ.

വരാപ്പുഴ സ്വദേശി മനു ഫ്രാൻസിസിനും പള്ളിപ്പുറം സ്വദേശി പ്രിൻസ് നോബിളിനും വെള്ളി

ഫെമിലാ മേരി

എറണാകുളം,  ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യക്ക് അഭിമാന നേട്ടം. പുരുഷന്മാരുടെ സ്കിഫ് സെയിലിങ് ഇനത്തിൽ മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിളും വെള്ളിമെഡൽ സ്വന്തമാക്കി. ഒൻപത് റേസുകൾ പൂർത്തിയാക്കിയ ഇന്ത്യൻ കൂട്ടായ്മ 23 പോയിൻ്റോടെ ചൈനയ്ക്ക് പിന്നിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ഹോങ്കോങ് വെങ്കല മെഡൽ നേടി. ഈ ഗെയിമിയിലടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 10 സ്വർണം, 22 വെള്ളി, 30 വെങ്കലമടക്കം 62 ആയി ഉയർന്നു.
തുടർച്ചയായ മികച്ച പ്രകടനമാണ് 49er ക്ലാസിൽ മത്സരിക്കുന്ന മനുവും പ്രിൻസും കാഴ്ചവെച്ചത്. ഒൻപത് റേസുകളിൽ ഒന്നിൽ ഒന്നാം സ്ഥാനത്തെത്താനും ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. സെയിലിംഗിൽ ഈ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

വരാപ്പുഴ സ്വദേശിയായ മനുവും പള്ളിപ്പുറം സ്വദേശിയായ പ്രിൻസും ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമാണ്. പ്രിൻസിന്റെ അമ്മ ബിന്ദുവും മനുവിന്റെ അമ്മ മിനിയും സഹോദരിമാർ. ചെറായി കടപ്പുറത്തെ സാധാരണ വഞ്ചികളിലാണ് ഇവർ പരിശീലനം ആരംഭിക്കുന്നത്. തുടർന്ന് ഭോപ്പാലിലെ നാഷണൽ സെയിലിംഗ് സ്കൂളിലും മുസിരിസ് യാച്ചിംഗ് ക്ലബിലുമായി മികച്ച പരിശീലനം നേടി.  പിന്നീട് ഇന്ത്യൻ ആർമിയിൽ ചേർന്ന് ആർമി യാച്ചിംഗ് നോഡിലൂടെ കഴിവ് മിനുക്കിയെടുത്തു. 2022-ലെയും 2023-ലെയും ഏഷ്യൻ സെയിലിംഗ് ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ നേടിയിട്ടുള്ള ഇവർ, ഈ വർഷം മുംബൈയിൽ നടന്ന സെലക്ഷൻ ട്രയൽസിലും ഒന്നാം സ്ഥാനം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *