BreakingBusinessIndia

പെട്രോളിൽ എഥനോൾ സാന്നിധ്യം കൂടുതലുണ്ടെന്ന കർണാടക സർക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികൾ

ബാംഗ്ലൂർ : പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ സാന്നിധ്യമുണ്ടെന്ന കർണാടക സർക്കാരിന്റെ കണ്ടെത്തൽ തള്ളി എണ്ണ കമ്പനികൾ. പരിശോധന അംഗീകൃത രീതിയിലല്ലെന്നാണ് എണ്ണ കമ്പനികളുടെ വാദം. കർണാടക സർക്കാരിന്റെ കണ്ടെത്തൽ തള്ളി എണ്ണ കമ്പനികൾ സംയുക്ത വാർത്താക്കുറിപ്പ് ഇറക്കി. പെട്രോളിൽ എത്തനോള്‍ കലർത്തുന്നത് ബിഐഎസ് മാർഗ്ഗനിർദേശങ്ങൾ പാലിച്ച് മാത്രമാണ്. കർണാടകമടക്കം 27 സംസ്ഥാനങ്ങളിലും പരിശോധന നടത്തിയതാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിശദമാക്കുന്നത്. ഈ പരിശോധനയിൽ കണ്ടെത്തിയത് 19 മുതൽ 21 ശതമാനം വരെ എഥനോളിന്റെ സാന്നിധ്യമാണെന്നും എണ്ണ കമ്പനികൾ വിശദമാക്കുന്നത്. കർണാടക സർക്കാർ ഇന്നലെ പുറത്തുവിട്ട ഞെട്ടിക്കുന്ന കണ്ടെത്തലാണ് എണ്ണ കമ്പനികൾ തള്ളിയത്. പെട്രോളിൽ 31 ശതമാനത്തിൽ അധികം എഥനോൾ ഉണ്ട് എന്നായിരുന്നു കണ്ടെത്തൽ. പരിശോധനാഫലം കർണാടക സർക്കാർ കേന്ദ്രത്തിന് കൈമാറിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *