കോണ്‍ഗ്രസ് മുഖ്യമന്ത്രി. അന്തിമ തീരുമാനം ഹൈക്കമാന്റ്. ദീപാദാസ് മുന്‍ഷി
ന്യൂഡൽഹി : കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസ മുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കെപിസിസിക്ക് മുന്നില്‍ പന്തല്‍ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. വലിയ ജനവികാരമായിരിക്കും എല്‍ഡിഎഫിനെതിരെ ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു

