ഹോട്ടലുകളിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണവിതരണം വ്യാപകം.
എറണാകുളം :ഹോട്ടലുകളിൽ പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണം നൽകുന്നതായി പരാതി. ജില്ലയിലെ പല ഹോട്ടലുകളിലും ഇത്തരം പഴയ ഭക്ഷണമാണ് നൽകുന്നതെന്നു പരാതിയുണ്ട്.. എന്നാൽ ആരോഗ്യവകുപ്പ് അധികാരികൾ ഇതൊന്നും അറിഞ്ഞ മട്ടില്ല. കഴിഞ്ഞ ദിവസം വൈറ്റിലയിലെ ഒരു ഹോട്ടലിൽ ഉറുമ്പരിച്ച ഭക്ഷണം ഉച്ചക്ക് വിതരണം ചെയ്തു. ആരോഗ്യവകുപ്പിന്റെ പരിശോധന പലപ്പോഴും പ്രഹസനമാകുന്ന അവസ്ഥയാണ്.ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കേണ്ട അധികാരികൾ ഉറക്കം നടിക്കുകയാണെന്നാണ് പൊതുജനത്തിന്റെ പരാതി. ഓയിൽ പോലുള്ളവ .പല തവണ ഉപയോഗിക്കുന്നത് വ്യാപകമാണ്.
ഹോട്ടൽ ജീവനക്കാരുടെ അവസ്ഥ പലപ്പോഴും ഭയാനകമാണ്. വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും അധികാരികൾ അറിഞ്ഞ മട്ടില്ല. ഭക്ഷ്യ ദുരന്തം കാത്തിരിക്കുന്ന വരായി അധികാരികൾ പലപ്പോഴും മാറുകയാണ്.

