BreakingCrimeIndia

ഡൽഹിയിൽ വീണ്ടും  കൂട്ടബലാത്സംഗം

ന്യൂഡൽഹി : ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ്സിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. മെയ് 12-നാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കൃത്യം നടന്ന ബസ് പോലീസ് പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ പ്രതികളെ പോലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *