ഗ്രാൻഡ് കേരള അവാർഡ്.സാമൂഹിക പ്രസക്തിയുള്ള ഗാനരചയിതാവ് ശ്യം മംഗലത്ത്
തിരുവനന്തപുരം : ഗ്രാൻഡ് കേരള അവാർഡ് 2026-പ്രഖ്യാപിച്ചു
.സാമൂഹിക പ്രസക്തിയുള്ള ഗാനരചയിതാവായി ശ്യം മംഗലത്തിനെ തെരഞ്ഞെടുത്തു.
വയനാട് ദുരന്തം പ്രമേയമാക്കി ശ്യം ചെയ്ത ‘രാവിൻ’ എന്ന ഗാനമാണ് അവാർഡിന് അർഹമായത്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം തന്റെ സൃഷ്ടി അംഗീകരിക്കപ്പെടുന്നത് വലിയൊരു ഊർജ്ജമാണ്. ഈ നേട്ടത്തിന് പിന്നിൽ ഒരുപാട് പേരുടെ സ്നേഹവും കഠിനാധ്വാനവുമുണ്ട്..ഈ ഗാനത്തിന് ജീവൻ നൽകിയവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ശ്യം മംഗലത്ത് പറഞ്ഞു.കലാസംവിധാനം മുതൽ ചലച്ചിത്ര സംവിധാനവും ഗാന രചനവരെ നീളുന്ന 22 വർഷത്തെ സമാനതകളില്ലാത്ത യാത്രയിലൂടെ മലയാള ദൃശ്യമാധ്യമ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് ശ്യാം മംഗലത്ത്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ മികവ് തെളിയിച്ചിട്ടുണ്ട് ,
പ്രശാന്ത് മോഹൻ എം.പി യാണ് ഈ ഗാനത്തിന് ഈണം നൽകിയത്.
സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐ.എ.എസ്”ആണ് രാവിൻ`എന്ന ഗാനത്തിന് ശബ്ദം നൽകിയത്.

