IndiaOthers

വരുന്നു ബാരിയർ – ഫ്രീ ടോൾ

ന്യൂഡൽഹി: 2026 ഡിസംബറോടെ തെരഞ്ഞെടുത്ത ദേശീയ പാതകളിൽ ബാരിയർ – ഫ്രീ ടോൾ (തടസരഹിത ടോൾ) നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു . ഹൈവേയിൽ സുഗമമായ യാത്രാ വാഗ്ദാനം നൽകിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.  ദേശീയപാതയിൽ ഉപഗ്രഹ സഹായത്തോടെ ടോൾ പിരിവ് നടത്താനൊരുങ്ങുന്നെന്ന വാർത്ത നേരത്തെ ചർച്ചയായിരുന്നു. എന്നാൽ നിലവിൽ ഇത്തരത്തിൽ ഉപഗ്രഹ ടോൾ പിരിവ് തുടങ്ങാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദേശീയപാതാ അധികൃതർ. ഇപ്പോഴിതാ
ടോൾ പ്ലാസകളിലെ നീണ്ട ക്യൂകൾ ഒഴിവാക്കാനും നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗതാഗതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ബാരിയർ – ഫ്രീ ടോൾ ദേശീയപാത അതോറിറ്റി നടപ്പാക്കുക. മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ബാരിയർ-ഫ്രീ ടോളിങ്. വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ പോയിൻ്റുകളിലൂടെ കടന്നുപോകാൻ അനുവദിക്കുന്ന രീതിയാണിത്. ജീവനക്കാരും ഗേറ്റും ഇല്ലാത്ത ടോൾ പ്ലാസ സംവിധാനമാണ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *