BreakingKeralaPolitics

ഡയറിയിൽ കുടുങ്ങി ബിജെപിയും

തിരുവനന്തപുരം: CMRL എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ കുടുങ്ങി ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ വാർത്താസമ്മേളനം അനുചിതമായി പോയെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. ഷോൺ ജോർജിന് വാർത്താ സമ്മേളനം നടത്താൻ അനുമതി നൽകിയത് സംസ്ഥാന അധ്യക്ഷൻ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.
സംസ്ഥാന അധ്യക്ഷന്റെയും ഷോൺ ജോർജിന്റെയും ഇടപെടലിൽ സംശയമുന്നയിച്ച് വി മുരളീധരൻ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്. അതേസമയം ഷോൺ ജോർജ് ഉൾപ്പെടെയുള്ള ജൂനിയർ നേതാക്കളെ നിലയ്ക്കു നിർത്തണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെയും വി മുരളീധര വിഭാഗത്തിന്റെയും നിലപാട്. വിഷയം വിവാദമായതോടെ ഒറ്റക്കെട്ടായി നേരിടണമെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, ഡയറിയിലുള്ള മുരളീധരൻ ഞാനല്ലെന്നായിരുന്നു വി. മുരളീധരന്റെ മറുപടി. ഡയറിയിൽ ഏത് മുരളീധരന്റെ പേരാണ് ഉള്ളതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കണം. ബിജെപിയിൽ വേറെയും മുരളീധരന്മാർ ഉണ്ടല്ലോ. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ ആളാണ് ഞാൻ, ആരോപണവിധേയരിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *