കോൺഗ്രസ് ആസ്ഥാനത്തെ, വന്ദേമാതരം പാടിയത് ആശയവിനിമയത്തിന്റെ പ്രശ്നം. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
ന്യൂഡൽഹി : കോൺഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ, വന്ദേമാതരം മുഴുവൻ പാടിയത് ആശയവിനിമയത്തിന്റെ പ്രശ്നമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. യഥാർത്ഥ വിഷയങ്ങളിൽ ജനശ്രദ്ധ തിരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. വന്ദേമാതരം മുഴുവൻ പാടാതിരുന്ന കേരളസർക്കാർ നിലപാടാണ് ശരിയെന്നും കെസി വേണുഗോപാൽ പറഞ്ഞു.
തങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ബിജെപിക്ക് എല്ലാം ആയുധമാണ്. അവർ എല്ലാം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. വന്ദേമാതരവും , സ്വാതന്ത്ര സമരവും , ദേശീയഗാനവും ബിജെപിക്ക് രാഷ്ട്രീയ ഉപകരണമെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു. കേരള സർക്കാർ വന്ദേമാതരം എന്തുകൊണ്ട് പാടിയില്ലെന്ന ചോദ്യത്തിന് അതിന് കേരള സർക്കാരിന് അവരുടേതായ കാര്യങ്ങൾ ഉണ്ടാകുമെന്നായിരുന്നു കെസി വേണുഗോപാലിന്റെ മറുപടി. കേരളം സ്വീകരിച്ച നിലപാട് ശരിയെന്നാണ് തന്റെ അഭിപ്രായമെന്നും അദേഹം കൂട്ടിച്ചേർത്തു.

