BreakingIndiaOthers

സ്റ്റേഷനുകളിൽ നിർത്താതെ ഓടി ലോക്കൽ ട്രെയിൻ.

മുംബൈ : പൻവേലിൽ നിന്ന് CSMT-യിലേക്ക് പോയ എസി ലോക്കൽ ട്രെയിൻ സ്റ്റേഷനുകളിൽ നിർത്താതെ ഓടിയത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ, യാത്രക്കാരുടെ സംഘടന റെയിൽവേയോട് വിശദീകരണം തേടിയിരിക്കുകയാണ്. എന്നാൽ, ട്രെയിൻ നിർത്താതെ ഓടിയതിന്‍റെ കാരണം സംബന്ധിച്ച് റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പൻവേലിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്ക് (CSMT) സർവീസ് നടത്തുന്ന എസി ലോക്കൽ ട്രെയിൻ ഒരൊറ്റ സ്റ്റേഷനിലും നിർത്താതെ മുന്നോട്ട് പാഞ്ഞ് പോയപ്പോൾ ആദ്യം അമ്പരപ്പും പിന്നാലെ ഭയന്നും യാത്രക്കാർ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടന രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *