പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നിയമനടപടിയും എടുക്കില്ലെന്ന് കേന്ദ്രം എഴുതി നല്‍കി: സോനം വാങ്ചുക്.
ന്യൂഡൽഹി : ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നിയമനടപടിയും എടുക്കില്ലെന്ന് കേന്ദ്രം എഴുതി നല്‍കിയെന്ന് സോനം വാങ്ചുക്. 26 ദിവസം നീണ്ടുനിന്ന തന്റെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ പോസ്റ്റ് ചെയ്ത വിശദീകരണ വിഡിയോയിലാണ് സോനം വാങ്ചുക് ഇക്കാര്യം അറിയിച്ചത്. ജൂലൈ 20ലെ മാര്‍ച്ചില്‍ പങ്കെടുത്ത ആര്‍ക്കെതിരെയും നിയമനടപടി ഉണ്ടാകില്ല. നീറ്റ് ക്രമക്കേടില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമെന്നും ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രം ഉറപ്പുനല്‍കിയതായി എക്‌സില്‍ പങ്കുവച്ച വിഡിയോയില്‍ സോനം വാങ്ചുക് അറിയിച്ചു.എന്നാല്‍ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവക്കുന്നതില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിജെപി.

