CrimeIndia

സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം വീണ്ടും

ഇന്‍ഷുറന്‍സ് തട്ടാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ കാറിലിട്ട് കത്തിച്ച് പ്രതി ഒളിവില്‍ പോയി. കൂട്ട് പ്രതികളെ പൊലീസ് പിടികൂടി

മഹാരാഷ്ട്രയിലെ ജല്‍നയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. ഇന്‍ഷുറന്‍സ് തട്ടാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ കാറിലിട്ട് കത്തിച്ച് പ്രതി ഒളിവില്‍ പോയി. കൂട്ട് പ്രതികളെ പൊലീസ് പിടികൂടി.
നിതിന്‍ പ്രഭാകര്‍ ഗാവ്‌ലി എന്നയാളാണ് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ മറ്റൊരാളെ കൊന്ന് കാറിലിട്ട് കത്തിച്ച ശേഷം ഒളിവില്‍ പോയത്. ലക്ഷക്കണക്കിന് രൂപ കടം ഉണ്ടായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തന്റെ ശരീരപ്രകൃതിയുള്ള  സന്ദീപിനെ സാംഭാജി നഗറില്‍ വച്ചാണ് കണ്ടെത്തുന്നത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു സന്ദീപ്. സൌഹൃദം സ്ഥാപിച്ച ശേഷം ഇയാള്‍ക്ക് മദ്യം നല്‍കി. പിന്നാലെ കൊലപാതകം. മൃതദേഹം കാറിലിട്ട് കത്തിച്ചശേഷം മൃതദേഹം നിതിന്റേതെന്ന് തോന്നിപ്പിക്കാനുള്ള ശ്രമവും നടത്തി. നിതിന്റെ വാച്ചും മറ്റും കാറിലിട്ടിരുന്നു.
പക്ഷെ 24 മണിക്കൂറിനുള്ളില്‍ പദ്ധതിയെല്ലാം പാളി. രണ്ട് സുഹൃത്തുക്കളും പൊലീസ് പിടിയിലായി. 20 ലക്ഷം രൂപ ഇന്‍ഷുറന്‍സായി തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ മൊഴി നല്‍കി. മറ്റൊരു സുകുമാരക്കുറുപ്പ് ആവും മുന്‍പ് നിതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *