ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ ഭാര്യയുടെ കൊട്ടേഷൻ
തൃശൂര്‍: ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ ഭാര്യ കൊട്ടേഷൻ നല്കി. തൃശൂര്‍ ഒമേഗ ലോഡ്ജിലാണ് സംഭവം നടന്നത്. യുവതിയെ പൊലീസ് ചമഞ്ഞ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയില്‍ തള്ളി.
ക്വട്ടേഷന്‍ ഏറ്റെടുത്ത അഞ്ചംഗ ഗുണ്ടാ സംഘത്തെ തൃശൂര്‍ സിറ്റി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. അഞ്ച് ദിവസം മുമ്പാണ് സംഭവം നടന്നത്. ആണ് സുഹൃത്തും തിരുപ്പൂര്‍ സ്വദേശിയായ യുവതിയും അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹോട്ടലില്‍ മുറിയെടുത്തത്. ക്വട്ടേഷന്‍ സംഘം യുവതിയുടെ ഫോണിന്റെ ലൊക്കേഷന്‍ പിന്തുടര്ന്നാണ് ഹോട്ടലിലെത്തിയത്. ശേഷം യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവാവിനേയും ക്രൂരമായി ആക്രമിച്ചു. യുവതി നിലമ്പൂരിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടുത്തെ സ്റ്റേഷനിലാണ് ആദ്യം പരാതിയെത്തിയത്. ആദ്യ ഘട്ടത്തില്‍ പൊലീസ് മൂന്നുപേരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് രണ്ടു കൂടി അറസ്റ്റിലാകുകയായിരുന്നു. ഇനി ഒരാള്‍ കൂടി കസ്റ്റഡിയിലാകാനുണ്ട്.

