BreakingExclusiveKeralaOthersPolitics

എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ ഒരുങ്ങി വി ഡി സതീശൻ

കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയത്തിലുള്ള ആശങ്ക പരിഹരിക്കാനാവാതെ ഹൈക്കമാൻഡ്. വി ഡി സതീശൻ നിലപാട് കൂടുതൽ കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിയാവാൻ ആയില്ലെങ്കിൽ എംഎൽഎ സ്ഥാനം ഉൾപ്പെടെ രാജിവയ്ക്കാൻ ഒരുങ്ങുന്ന തായാണ് സൂചന. നേതാക്കളുടെ ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച ഇന്ന് നാലുമണിക്ക് നടക്കും . നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം  ഹൈക്കമാൻഡ് അനുവദിക്കുകയായിരുന്നു . മല്ലികാർജുൻ ഖർഗയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച നടക്കുക. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്.കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ എത്തിയിരുന്നു. കേരള ഹൗസിൽ എത്തിയ വി.ഡി സതീശന് വൻ സ്വീകരണമായിരുന്നു പ്രവർത്തകർ നൽകിയത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തിയിരുന്നു.

63 എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചതായാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പാർട്ടിയിലെ സ്വാധീനവും വേണുഗോപാലിന് അനുകൂല ഘടകമണ്.അതേസമയം, കഴിഞ്ഞ അഞ്ചു വർഷം സഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ വി.ഡി സതീശൻ തന്നെയാണ് മുഖ്യമന്ത്രി പദത്തിന് അർഹനെന്ന് ഒരു വിഭാഗം വാദിക്കുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയും സതീശനുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *