പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു
അങ്കമാലി :ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ലഹരി എന്ന സാമൂഹ്യ വിപത്തിനെ തുരത്തുക എന്ന ലക്ഷ്യത്തോടെ കിടങ്ങൂർ സി എൽ സി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് വളരെയധികം ജനശ്രദ്ധ ആകർഷിച്ചു.
മത്സരത്തിൽ 27 ഓളം ടീമംഗങ്ങൾ മത്സരിച്ചു.കിടങ്ങൂർ ഇടവക വികാരി ഫാദർ വർഗീസ് ചെരപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. മത്സരത്തിൽ യൂണിറ്റ് 20 ഒന്നാം സമ്മാനവും യൂണിറ്റ് നാല് രണ്ടാം സമ്മാനം കരസ്ഥമാക്കി വിജയികൾക്ക് വികാരി ഫാദർ വർഗീസ് ചിരപ്പറമ്പിലും അസിസ്റ്റന്റ് വികാരി ഫാദർ ബെർലിൻ ഇഞ്ചക്ക പാലാട്ടിയും സമ്മാനങ്ങൾ വിതരണം ചെയ്തു
കിടങ്ങൂർ സി എൽ സി പ്രസിഡണ്ട് അഭിഷേക് ബൈജു, വൈസ് പ്രസിഡണ്ട് ഐറിൻ ജോൺസൺ, സെക്രട്ടറി നിക്സി ഡേവിസ്, ജോയിന്റ് സെക്രട്ടറി അജയ് തോമസ്, മറ്റു കമ്മിറ്റി അംഗങ്ങളും മത്സരങ്ങൾക്ക് നേതൃത്വം നൽകി

