BreakingKeralaPolitics

വിവാദത്തിൽ മുഖ്യ മന്ത്രിയെ പിന്തുണച്ച് വ്യവസായ മന്ത്രി

മലപ്പുറം: കുട്ടനാട് എംഎൽഎയുടെ ചോദ്യത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമായ സംഭവത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടർച്ചയാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന്റെ ഇടയിൽ ചോദ്യം വന്നപ്പോൾ മറുപടി കൊടുത്ത് ഇരുന്ന് എന്നോടുള്ള സംസാരം തുടർന്നതാണെന്നും റെജി ചെറിയാന്റെ ചോദ്യത്തിനല്ല മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട് എംഎൽഎയോട് അല്ലെന്ന് എനിക്ക് അറിയാം. അക്കാര്യത്തിൽ ലോകത്തെ പറ്റിക്കാം, പക്ഷേ എന്നെ പറ്റിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *