BreakingKerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ നേതൃത്വത്തില്‍ വരുന്നത് തടയും. ശ്വേത മേനോന്‍

എറണാകുളം : അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ക്കിടെ വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ നേതൃത്വത്തില്‍ എത്താതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു. അമ്മയിലെ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ശ്വേത പറഞ്ഞു.
തനിക്കെതിരെ രാഷ്ട്രീയ ആരോപണം ഉയര്‍ത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നാണ് ശ്വേത പറയുന്നത്. അമ്മയില്‍ മതവും വര്‍ഗീയതയും കൊണ്ടുവന്ന് വിഭജിക്കരുതെന്നാണ് അഭ്യര്‍ത്ഥന. ഫേസ്ബുക്കിലൂടെയാണ് ശ്വേത മേനോന്റെ പ്രതികരണം. അതേസമയം സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ഹസന്‍ സ്വകാര്യ അന്യായം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *