BreakingKeralaLOCAL

ന്യൂമാൻ അസോസിയേഷൻ
സിംപോസിയം
സെപ്റ്റംബർ 24 ന്




കൊച്ചി:  ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ജനപ്രതിനിധികളുടെ ഭാഷ, മനോഭാവം, പെരുമാറ്റം” എന്ന വിഷയത്തിൽ സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകിട്ട് 5 .30ന് കലൂർ ലൂമെൻ ജ്യോതിസിൽ സിംപോസിയം സംഘടിപ്പിക്കുന്നു. സിംപോസിയം  സുപ്രീംകോടതി റിട്ട.
ജസ്റ്റീസ്   സിറിയക് ജോസഫ്          ഉദ്ഘാടനം ചെയ്ത് വിഷയാവരണ പ്രഭാഷണം നടത്തും. ടി.ജെ വിനോദ് എംഎൽഎ , മാതൃഭൂമി ചീഫ് സബ് എഡിറ്റർ   ജിജോ സിറിയക് എന്നിവർ പ്രഭാഷണങ്ങൾ നടത്തും.അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ  അധ്യക്ഷത വഹിക്കും .ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ് ,ചാപ്ലിൻ റവ ഡോ.എ. പി മാത്യു എന്നിവർ സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *