BusinessIndia

പേടിഎം റദ്ദാക്കിയതായി റിസർവ് ബാങ്ക്

ന്യൂഡൽഹി : പേടിഎം പേയ്‌മെന്റ് ബാങ്കിന് നൽകിയിരുന്ന ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിലാണ് ബാങ്ക് പ്രവർത്തിച്ചതെന്നും പേയ്‌മെന്റ് ബാങ്ക് ലൈസൻസ് നൽകുന്ന സമയത്ത് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും ആർബിഐ വ്യക്തമാക്കി. ബാങ്ക് പിരിച്ചുവിടുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ആർബിഐ ബാങ്ക് അറിയിച്ചു.
ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് 1949-ലെ സെക്ഷൻ 22(4) പ്രകാരം 2026 ഏപ്രിൽ 24-ന് പ്രവൃത്തി സമയം അവസാനിക്കുന്നത് മുതൽ ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ ബാങ്കിംഗ് സേവനങ്ങളോ അനുബന്ധ ബിസിനസ്സുകളോ പേടിഎം പേയ്‌മെന്റ് ബാങ്കിന് നടത്താനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *